ഭൂമിശാസ്ത്രം

കൊല്ലം ജില്ലയുടെ വടക്കുമദ്ധ്യഭാഗത്തായി സഥിതി ചെയ്യുന്ന പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് മലമ്പ്രദേശത്തോടുചേർന്ന ഒരു ഇടനാടൻ ഉൾഗ്രാമമാണ്. ജില്ലയിലെ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്. 18.07 ചതുരശ്ര കിലോമീറ്റർ മൊത്തം വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിനെ എട്ടു വാർഡുകളായി പിരിച്ചിരിക്കുന്നു. ഏറത്തുവടക്ക് വാർഡിലാണ് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലയിലെ ഒരേ ഒരു സെക്കൻഡ് ഗ്രേഡ് പഞ്ചായത്താണിത്. 1979 ജനുവരി 19-ന് ഔദ്യോഗികമായി പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് നിലവിൽ വന്നു.

അതിരുകൾ

പഞ്ചായത്തിന്റെ അതിരുകൾ ഏനാദിമംഗലം, പത്തനാപുരം, പട്ടാഴി തെക്കേക്കര,ഏഴംകുളം എന്നീ പഞ്ചായത്തുകളാണ്‌.

സ്ഥിതിവിവരക്കണക്കുകൾ

ജില്ലകൊല്ലം
ബ്ലോക്ക്പത്തനാപുരം
വിസ്തീര്ണ്ണം19.26ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ13969
പുരുഷന്മാർ6799
സ്ത്രീകൾ7170
ജനസാന്ദ്രത749
സ്ത്രീ : പുരുഷ അനുപാതം1055
സാക്ഷരത91.41%