പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജയിംസ് അലക്സാണ്ടർ
ജയിംസ് അലക്സാണ്ടർ

പ്രസിഡൻ്റ്

മണിലേഖ പി
മണിലേഖ പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധീറ ആർ
സുധീറ ആർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീക്ഷിത് എസ്
ദീക്ഷിത് എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലീനാ കോശി
ലീനാ കോശി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിഹാബുദ്ദീൻ എ
ഷിഹാബുദ്ദീൻ എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയുടെ  വടക്കുമദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന  പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് മലപ്രദേശത്തോടുചേര്‍ന്ന ഒരു ഇടനാടൻ ഉള്‍ഗ്രാമമാണ്. ജില്ലയിലെ പത്തനാപുരം താലൂക്കില്‍ പത്തനാപുരം ബ്ലോക്കിൽ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്. 18.07 ചതുരശ്ര കിലോമീറ്റർ  മൊത്തം വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിനെ പതിനാല് വാര്‍ഡുകളായി  വിഭജിച്ചിരിക്കുന്നു. പഞ്ചായത്ത്  വാര്‍ഡിലാണ് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നത്. 1979 ജനുവരി 19-ാം തിയതി ഔദ്യോഗികമായി നിലവിൽ വന്ന പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്  കൊല്ലം ജില്ലയുടെ വടക്കുകിഴക്കായി പത്തനംതിട്ട ജില്ലയോടു ചേര്‍ന്ന് ഏനാദിമംഗലം, ഇളമണ്ണൂര്‍  ഗ്രാമങ്ങളോടൊട്ടി  നില്‍ക്കുന്നു. ഈ ഗ്രാമത്തെ പത്തനാപുരം  ഗ്രാമത്തില്‍ നിന്നും  കുണ്ടയം തോടും പട്ടാഴി  ഗ്രാമത്തില്‍ നിന്നും കല്ലടയാറും  വേര്‍തിരിച്ചു നിര്‍ത്തുന്നു.  കൊച്ചു കൊച്ചു മലകളും കുന്നിന്‍പുറങ്ങളും  താഴ്വരകളും വയലേലകളും തോടുകളും ഈ ഗ്രാമത്തിന്റെ പ്രകൃതിയെ ചേതോഹരമാക്കുന്നു. കിഴക്കേ അറ്റം മുതല്‍...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്

പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം-1979 ജനുവരി 19-ം തിയതി ഔദ്യോഗികമായി നിലവിൽ വന്ന പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയുടെ വടക്കുകിഴക്കായി പത്തനംതിട്ട ജില്ലയോടു ചേര്‍ന്ന് ഏനാദിമംഗലം, ഇളമണ്ണൂര്‍ ഗ്രാമങ്ങളോട് അടുത്ത് നില്‍ക്കുന്നു.

കൂടുതൽ വായിക്കുക